ടുറിൻ (ഇറ്റലി): എടിപി സിംഗിൾസ് ടെന്നീസ് കിരീടം ഇറ്റലിയുടെ ലോക രണ്ടാം നന്പർതാരം യാന്നിക് സിന്നർ സ്വന്തമാക്കി.
ഫൈനലിൽ സ്പെയിന്റെ ലോക ഒന്നാം നന്പർ പുരുഷ സിംഗിസ് താരം കാർലോസ് അൽകരാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്നർ കിരീടമുയർത്തിയത്. 7-6, 7-5 സ്കോറിനായിരുന്നു സിന്നറിന്റെ ജയം.